Thursday, February 15, 2024
Google search engine
HomeIndiaഇഡി വ്യക്തികൾക്ക് അതീതം, അഴിമതിക്കെതിരേയുള്ള നടപടികൾ തുടരും: അമിത് ഷാ

ഇഡി വ്യക്തികൾക്ക് അതീതം, അഴിമതിക്കെതിരേയുള്ള നടപടികൾ തുടരും: അമിത് ഷാ

ന്യൂ ഡൽഹി: എൻഫോഴ്സ്മെന്‍റ് ഡയറക്റ്റർ ആരാണെന്നതിന് വലിയ പ്രാധാന്യമില്ലെന്നും അഴിമതിക്കും വികസന വിരുദ്ധ നിലപാടുകൾക്കും കുടുംബവാഴ്ചകൾക്കുമെതിരേയുള്ള നടപടികൾ തുടരുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററുടെ കാലാവധി നീട്ടിക്കൊണ്ടുള്ള കേന്ദ്ര സർക്കാരിന്‍റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയതിനു പിന്നാലെയാണ് അമിത് ഷായുടെ പ്രതികരണം. സുപ്രീം കോടതിയുടെ തീരുമാനത്തിൽ അമിതമായി ആഹ്ലാദിക്കുന്നവർ മതിഭ്രമത്തിലാണെന്നും കേന്ദ്ര വിലജിലൻസ് കമ്മിഷൻ ആക്റ്റ് ഭേദഗതികൾ പാർലമെന്‍റ് പാസ്സാക്കിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.

ഇഡി വ്യക്തികൾക്ക് അതീതമാണ്. ആരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചാലും അഴിമതിക്കും നിയമലംഘനങ്ങൾക്കുമെതിരേ നടപടിയെടുക്കുന്നതിനുള്ള ഇഡിയുടെ അധികാരം ഒന്നുതന്നെയായിരിക്കുമെന്നും അമിത് ഷാ ഓർമിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments