Monday, February 12, 2024
Google search engine
HomeCrime'പി.വി. അൻവറിന്‍റെ മിച്ചഭൂമി തിരിച്ചു പിടിക്കാൻ സർക്കാർ എന്തു ചെയ്തു'', റിപ്പോർട്ട് തേടി കോടതി

‘പി.വി. അൻവറിന്‍റെ മിച്ചഭൂമി തിരിച്ചു പിടിക്കാൻ സർക്കാർ എന്തു ചെയ്തു”, റിപ്പോർട്ട് തേടി കോടതി

കൊച്ചി: പി.വി. അൻവർ എംഎൽഎയും കുടുംബവും സ്വന്തമാക്കിയ മിച്ചഭൂമി തിരിച്ചു പിടിക്കാൻ സ്വീകരിച്ച നടപടികൾ എന്തെല്ലാമെന്ന് അടുത്ത ചൊവ്വാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു. സർക്കാർ കൂടുതൽ സമയം ആവശ്യപ്പെട്ടെങ്കിലും കോടതി അത് തള്ളി. വിശദമായ സത്യവാങ്‌മൂലം സമർപ്പിക്കാനും സർക്കാരിനു നിർദേശം നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും.

ഭൂരഹിതനും മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മ കോ-ഓര്‍ഡിനേറ്ററുമായ കെ.വി. ഷാജി സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹർജിയിലാണ് ഹൈക്കോടതി നടപടി. പി.വി. അന്‍വറും കുടുംബവും കൈവശംവയ്ക്കുന്ന പരിധിയില്‍ കവിഞ്ഞ ഭൂമി അഞ്ച് മാസത്തിനകം തിരിച്ചുപിടിക്കണമെന്ന് 2022 ജനുവരിയിൽ കോടതി ഉത്തരവിറക്കിയിരുന്നു. എന്നാൽ, കോടതി അനുവദിച്ച സമയപരിധി കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും നടപടികളൊന്നുമുണ്ടായില്ലെന്ന് കാട്ടിയാണ് ഷാജി വീണ്ടും കോടതിയെ സമീപിച്ചത്.

പരിധിയിൽ കവിഞ്ഞ ഭൂമി കൈവശം വച്ചതിന് അൻവറിനും കുടുംബത്തിനുമെതിരെ കേരള ഭൂപരിഷ്‌കരണ നിയമപ്രകാരം സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ 2017 ജൂലൈ 19ന് സംസ്ഥാന ലാൻഡ് ബോർഡ് ചെയർമാന് ഉത്തരവ് നൽകിയിരുന്നു. ഈ ഉത്തരവും നടപ്പായിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments