Monday, February 12, 2024
Google search engine
HomeCrimeകൈക്കൂലി വാങ്ങിയ ഡോക്റ്ററുടെ വീട്ടിൽ കെട്ടുകണക്കിന് പണം; 15 ലക്ഷം രൂപ പിടിച്ചെടുത്ത് വിജിലൻസ്

കൈക്കൂലി വാങ്ങിയ ഡോക്റ്ററുടെ വീട്ടിൽ കെട്ടുകണക്കിന് പണം; 15 ലക്ഷം രൂപ പിടിച്ചെടുത്ത് വിജിലൻസ്

തൃശൂർ: കൈക്കൂലിക്കേസിൽ അറസ്റ്റിലായ ഡോക്റ്ററുടെ വീട്ടിൽ നിന്നും വിജിലൻസ് പിടിച്ചെടുത്തത് 15 ലക്ഷം രൂപ. തൃശൂർ മെഡിക്കൽ കോളെജിലെ അസ്ഥി രോഗ വിഭാഗം ഡോക്‌ടർ ഷെറി ഐസക്കാണ് പാലക്കാട് സ്വദേശിയുടെ പരാതിയെത്തുടർന്ന് വിജിലൻസിന്‍റെ പിടിയിലായത്. അറസ്റ്റിനു പിന്നാലെ ഡോക്റ്ററുടെ മുളങ്കുന്നത്തു കാവിലുള്ള വീട്ടിൽ നടത്തിയ പരിശോധനയിലാണ് കെട്ടു കണക്കിന് പണം കണ്ടെത്തിയത്. രണ്ടായിരത്തിന്‍റെ 25 നോട്ടു കെട്ടുകളാണ് കണ്ടെത്തിയത്. നോട്ടെണ്ണൽ യന്ത്രം ഉപയോഗിച്ചാണ് വിജിലൻസ് പണം എണ്ണിത്തിട്ടപ്പെടുത്തിയത്.

ഒരാഴ്ച്ച മുൻപാണ് അപകടം പറ്റി പരിക്കേറ്റ യുവതിയെ തൃശൂർ മെഡിക്കൽ കോളെജിലെത്തിച്ചത്. അപകടത്തിൽ കൈയിലെ എല്ല് പൊട്ടിയതിനെ തുടർന്ന് ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്‌ടർ നിർദേശിച്ചു. എന്നാൽ ഡോക്‌ടർ ശസ്ത്രിയ ചെയ്യാതെ ഒഴിഞ്ഞു മാറിയതായി യുവാവ് പരാതിയിൽ പറയുന്നു.

3000 രൂപ കിട്ടിയാൽ മാത്രമേ ശസ്ത്രക്രിയ നടത്തൂ എന്ന് ഡോക്‌ടർ ഉറപ്പിച്ച് പറഞ്ഞതോടെ യുവാവ് വിജിലൻസിനെ സമീപിക്കുകയായിരുന്നു. അവരുടെ നിർദേശപ്രകാരം ഡോക്‌ടർ പറഞ്ഞ സ്ഥലത്ത് പണം എത്തിച്ച് ഡോക്‌ടർക്ക് കൈമാറുന്നതിനിടെ വിജിലൻസ് ഡോക്‌ടറെ പിടികൂടുക‍യായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments