Monday, February 12, 2024
Google search engine
HomeBusinessപച്ചക്കറിവില കുതിക്കുന്നു… ഇഞ്ചി വില കേട്ടാൽ ഞെട്ടും

പച്ചക്കറിവില കുതിക്കുന്നു… ഇഞ്ചി വില കേട്ടാൽ ഞെട്ടും

കൊച്ചി: രാജ്യത്തെ ഭക്ഷ്യ സാധനങ്ങളുടെ വിലവർധന പച്ചക്കറികളെയും വിടാതെ പിടികൂടിയതോടെ ജനങ്ങൾ ബുദ്ധിമുട്ടിലാവുകയാണ്. ഒരുമാസത്തിലധികമായി 100 രൂപയ്ക്ക് മുകളിൽ തന്നെ തുടരുകയാണ് തക്കാളിയുടെ വില. ഇഞ്ചി വിലയിലെ കയറ്റത്തിൽ ഒരിറക്കം ഉണ്ടായെങ്കിലും പിന്നീട് വൻ കുതിപ്പാണ് ഉണ്ടായത്. മൊത്തത്തിലുള്ള വ്യാപാര വില 270 ആണെങ്കിലും ഓരോ കടകളിലും ഓരോ വിലയാണ്. 300 മുതൽ 340 വരെ കിലോയ്ക്ക് ഇടാക്കാറുണ്ട്.

ചെറിയ ഉള്ളിയുടെ വില 180 രൂപയായി. ജൂണിൽ 40 രൂപ വരെ വില താഴ്ന്നിരുന്നു. രണ്ടാഴ്ച മുമ്പ് മൊത്തത്തിലുള്ള വില 63 ആയിരുന്നെങ്കിലും ദിവസങ്ങൾക്കുള്ളിൽ വില കുതിച്ച് 200 ന് അടുത്തെത്തി. തമിഴിനാട്, കർണാടക എന്നീ പ്രദേശങ്ങളിൽ നിന്നാണ് സംസ്ഥാനത്തേക്ക് ഉള്ളി എത്തുന്നത്. വിളവെടുപ്പ് സമയമാണെങ്കിലും മഴയിൽ ഉള്ളി നശിച്ചു പോകുന്നതാണ് വിലവർധനവിന് കാരണം. വെളുത്തുള്ളിയുടെ വിലയിലും കുതിപ്പ് കാണാം. സാവാളയുടെ വിലയിൽ നേരിയ വർധനവുണ്ട്. ബീൻസിനും വില 100 കടന്നു. അനുദിനം പച്ചക്കറിയുടെ വില പിടിച്ചു നിർത്താനാകാത്ത വിധം കുതിക്കുയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments